എംഎം ഹസന്റെ വെളിപ്പെടുത്തല്‍; അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് കെ. മുരളീധരന്‍

Posted on: December 24, 2017 7:30 pm | Last updated: December 25, 2017 at 11:31 am

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ രാജവച്ചതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ നടത്തിയ വെളിപ്പെടുത്തലില്‍ അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് കെ. മുരളീധരന്‍ എംഎല്‍എ. വിവാദങ്ങള്‍ക്കുള്ള സമയമല്ലിതെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഹസന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മനസിലുള്ള കാര്യമായിരിക്കും ഇക്കാര്യം വിവാദമാക്കേണ്ടതില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ. കരുണാകരനെ രാജിവെപ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ സങ്കടമുണ്ടെന്നാണ് ഹസന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.