Connect with us

National

ഹിമാച്ചലില്‍ ജയറാം താക്കൂര്‍ മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ അട്ടിമറിച്ച് ഹിമാചലില്‍ ഭൂരിപക്ഷം തികച്ച ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി ജയറാം താക്കൂറിനെ തിരഞ്ഞെടുത്തു. ഇതോടെ ദിവസങ്ങളായി പാര്‍ട്ടിയില്‍ നിലനിന്ന തര്‍ക്കമാണ് ഒത്തുതീര്‍പ്പായത്.

ഹിമാചല്‍ പ്രദേശിലെ പാര്‍ട്ടി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ച് പരിചയമുള്ള താക്കൂര്‍ 1998 മുതല്‍ നിയമസഭാംഗമാണ്. ഇടയ്ക്ക് ഗ്രാമവികസന മന്ത്രായത്തിന്റെ ചുമതല വഹിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധുമാല്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് പുതിയൊരാളെ കണ്ടെത്താന്‍ പാര്‍ട്ടി നീക്കം ആരംഭിച്ചത്. ജെ.പി.നദ്ദയുടെ പേരും ഇടയ്ക്ക് പറഞ്ഞ് കേട്ടെങ്കിലും അപ്രതീക്ഷിതമായി താക്കൂറിന് നറുക്ക് വീഴുകയായിരുന്നു.

Latest