ലഹരിമരുന്നുകള്‍ ഗുളിക രൂപത്തില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്നു

Posted on: December 23, 2017 10:23 pm | Last updated: December 23, 2017 at 10:23 pm

പാലക്കാട്:ലഹരിയുടെ ഉപയോഗം വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായതോടെ ലഹരിമരുന്നുകള്‍ പുതിയ രൂപത്തിലുമാണ് ഇന്ന് വിപണിയില്‍ ലഭ്യമാകുന്നത്.ഗുളിക രൂപത്തിലുള്ള മയക്ക് മരുന്ന് തമിഴ്‌നാട്ടില്‍ നിന്നുമാണ് എത്തുന്നത്.ഇരുചക്ര വാഹനങ്ങളില്‍ ചെറിയ പെട്ടിക്കടകള്‍ക്ക് സാധനങ്ങള്‍ നല്‍കുന്നവരാണ് ഇത്തരംഗുളികള്‍ എത്തിച്ചു നല്‍കുന്നത്.

മനാരോഗ ചികിത്സക്ക് രോഗികള്‍ക്ക് നല്‍കുന്ന നിട്രോ സണ്‍ ഗുളികളാണ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി വില്‍പ്പന നടത്തുന്നത്.പത്തു രൂപക്ക് വില്‍ക്കപ്പെടുന്ന സോഫ്റ്റ് ട്രിങ്കായ മാംക്കോ,ലെമന്‍ തുടങ്ങിയവയില്‍ കടകളില്‍ നിന്നു കിട്ടുന്ന മയക്കുമരുന്ന് ഗുളികകള്‍ പൊടിച്ച് ചേര്‍ത്താണ് കഴിക്കുന്നത്.ഇത്തരം ഗുളികള്‍ക്ക് പത്തു രൂപ മുതലാണ് വില ഈടാക്കുന്നത്.മറ്റു ലഹരി വസ്തുക്കളായ ഹാന്‍സ് കഞ്ചാവ് മദ്യം എന്നിവ ഉപയോഗിക്കുമ്പോഴുള്ള ദുര്‍ഗന്ധങ്ങള്‍ ഇവ ഉപയോഗിക്കുമ്പോഴില്ല എന്നതാണ് ഇതിന്റെ ഉപയോഗം വര്‍ദ്ധിക്കാന്‍ കാരണം.

ഡോസിന്റെ ആവശ്യത്തിനനുസരിച്ച് ഗുളികകളുടെ എണ്ണം കൂട്ടിയാണ് ഉപയോഗിക്കുന്നത്.ഡോക്ടറുടെ കുറിപ്പുകള്‍ ഇല്ലാതെ മരുന്നുകടകളില്‍ നിന്നും ഇത്തരം ഗുളികള്‍ നല്‍കരുതെന്നാണ് അസ്സിസ്റ്റ്ന്റ് ഡ്രഗ്‌സ കണ്‍ട്രോളറുടെ നിര്‍ദ്ദേശം.

എന്നാല്‍ കുറിപ്പുകില്ലാതെ തന്നെ ഇത്തരം മരുന്നുകള്‍ വ്യാപകമായ മരുന്നുകടകള്‍ നല്‍കി വരുന്നതായി പറയുന്നു. കരള്‍,വൃക്കകള്‍, കണ്ണുകള്‍ക്കും നാഢീ വ്യൂഹത്തിനും മാരകമായ തകരാണ് ഇത് ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്നത്.എക്‌സൈസ് വകുപ്പ് ഉണ്ടായിട്ടും കാര്യമായ പരിശോധനകള്‍ നടത്താത്തതാണ് ഇത്തരം ലഹരി ഉപയോഗം കൂടി വരുന്നതെന്നാണ് ആരോപണം.