സംസ്ഥാനത്ത് ആദ്യമായി ജില്ലാ ഭരണകൂടം ആരംഭിച്ച ഇന്റര്‍നെറ്റ് റേഡിയോ നാടിന് സമര്‍പ്പിച്ചു

Posted on: December 23, 2017 9:31 pm | Last updated: December 23, 2017 at 9:31 pm

കാസര്‍കോട്: സംസ്ഥാനത്ത് ആദ്യമായി ജില്ലാ ഭരണകൂടം ആരംഭിച്ച ഇന്റര്‍നെറ്റ് റേഡിയോ നാടിന് സമര്‍പ്പിച്ചു.
ജില്ലാ ഭരണകൂടം, നീലേശ്വരം റോട്ടറിക്ലബിന്റെ സഹകരണത്തോടെ പ്രക്ഷേപണംചെയ്യുന്ന തേജസ്വിനി റേഡിയോ റവന്യുമന്ത്രി ഇ ചന്ദ്രശേഖരനാണ് നാടിന് സമര്‍പ്പിച്ചത്. തേജസ്വിനി റേഡിയോ ഭാവനാപൂര്‍ണമായ പദ്ധതിയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ദുരന്തനിവാരണ മുന്നറിയിപ്പുകള്‍ തക്കസമയത്ത് കൃത്യമായി നല്‍കുന്നതിന് നമ്മുടെ രാജ്യം പുതിയ അറിവും സാങ്കേതിക വിദ്യയും ആര്‍ജിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. നീലശ്വരം റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ കെ ജീവന്‍ ബാബു പദ്ധതി അവതരിപ്പിച്ചു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍, ആര്‍ഡി ഒ. സി ബിജു, ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ രാജന്‍ ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ വി വാര്‍ഡ് കൗണ്‍സിലര്‍ ഇ വി സുരേന്ദ്രന്‍, കെ വി ശശികുമാര്‍ സംസാരിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍ സൗണ്ട് ബോക്‌സ് നീലേശ്വരം നഗരസഭാ ചെയര്‍മാനും കലകട്ര്‍ക്കും സമര്‍പ്പിച്ചു.