നെല്‍വയല്‍ നികത്തുന്നവര്‍ ജാഗ്രതൈ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ നിയമഭേദഗതി വരുന്നു

Posted on: December 22, 2017 3:14 pm | Last updated: December 22, 2017 at 3:14 pm

തിരുവനന്തപുരം നെല്‍വയല്‍ നികത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാന്‍ നിയമഭേദഗതി വരുന്നു. നെല്‍വയല്‍ നീര്‍ത്തട നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.

നിയമം ഭേദഗതി ചെയ്യുന്നതിലൂടെ കൃഷി ചെയ്യാതെ വെറുതെ ഇട്ടിരിക്കുന്ന തരിശ് നിലം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ ഉടമയുടെ സമ്മതം ആവശ്യമില്ലാതാകും. തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. നിശ്ചിത തുക പാട്ടമായി ഉദ്യോഗസ്ഥന് കൊടുത്താല്‍ മതിയാകും.

നിലവില്‍ നെല്‍വയല്‍ നികത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഒന്നുകില്‍ കൃഷി ഓഫീസറോ വില്ലേജ് ഓഫീസറോ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. പുതിയ ഭേഗഗതിയില്‍ ഇക്കാര്യങ്ങളില്‍ മാറ്റം വരും. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസിന് നേരിട്ട് കേസെടുക്കാം.