ടുജി വിധി കോണ്‍ഗ്രസിന് ക്ലീന്‍ചിറ്റ് നല്‍കുന്നില്ലെന്ന് ജെയ്റ്റ്‌ലി

Posted on: December 21, 2017 1:59 pm | Last updated: December 21, 2017 at 3:50 pm

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം കേസില്‍ എ രാജ, കനിമൊഴി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിയുടെ വിധി കോണ്‍ഗ്രസ് സത്യസന്ധതക്ക് കിട്ടിയ സര്‍ട്ടിഫിക്കറ്റ് പോലെ കാണേണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വിധി കോണ്‍ഗ്രസിന് ക്ലീന്‍ചിറ്റ് നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യം വരുന്നവര്‍ക്ക് ആദ്യം സ്‌പെക്ട്രം അനുവദിക്കാനുള്ള തീരുമാനം ചിലര്‍ക്ക് ആനുകൂല്യം നല്‍കാന്‍ വേണ്ടി കൊണ്ടുവന്നതാണ്. ഇക്കാര്യം സുപ്രീം കോടതി തന്നെ കണ്ടെത്തിയിരുന്നു.

ഖജനാവിന് നഷ്ടമുണ്ടാക്കുമെന്നും പുതിയ നയം കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. വിധി സംബന്ധിച്ച് സിബിഐയും സര്‍ക്കാരും പഠിച്ച ശേഷം കൂടുതല്‍ നടപടികള്‍ തീരുമാനിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.