2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

Posted on: December 21, 2017 1:41 pm | Last updated: December 21, 2017 at 3:16 pm

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ധനമന്ത്രാലയം ലോക്‌സഭയില്‍ സമര്‍പ്പിച്ച രേഖകളെ അടിസ്ഥാനമാക്കി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് 2000 രൂപ നോട്ടുകള്‍ ആര്‍ ബി ഐ സമ്പദ് വിപണിയിലെത്തിച്ചത്.
എന്നാല്‍, കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ ലഭിക്കാതെ ജനം വലഞ്ഞിരുന്നു.

ഡിസംബര്‍ എട്ടിലെ കണക്ക് പ്രകാരം 73,0800 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് വിപണിയിലുള്ളത്. എന്നാല്‍, മാര്‍ച്ച് വരെ വിപണിയിലുള്ള മൂല്യം കുറഞ്ഞ നോട്ടുകള്‍ ഏകദേശം 35,0100 കോടിയുടേതാണ്.