ഡി പി വേള്‍ഡ് 5,000 പേര്‍ക്ക് സഹായമെത്തിച്ചു

Posted on: December 20, 2017 10:44 pm | Last updated: December 24, 2017 at 10:32 pm
SHARE

ദുബൈ: ഇന്ത്യ ഉള്‍പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അയ്യായിരത്തോളം പേര്‍ക്ക് സഹായമെത്തിച്ചെന്ന് ഡിപി വേള്‍ഡ് അധികൃതര്‍ അറിയിച്ചു. 60 പദ്ധതികളിലായി 47 സംഘടനകള്‍ പങ്കാളികളായി. തൊഴില്‍സ്ഥലത്ത് ജനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഡി പി വേള്‍ഡ് രാജ്യാന്തര സന്നദ്ധതാ വാരം ആരംഭിച്ചത്.

ഡിപി വേള്‍ഡ് പ്രവര്‍ത്തിക്കുന്ന 19 രാജ്യങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍ പങ്കാളികളായി. ഇന്ത്യയില്‍ കൊച്ചി, മുന്ദ്ര, നാവസേവ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതുകൂടാതെ, ശില്‍പശാലകള്‍, ഭക്ഷ്യവസ്തുക്കള്‍ തരംതിരിക്കല്‍ തുടങ്ങിയ പരിപാടികളും നടത്തിയിരുന്നു.
മൂന്നാം വര്‍ഷമാണു കമ്പനി ഇത്തരത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. 2017 ദാനവര്‍ഷമായി ആചരിക്കാനുള്ള ഭരണാധികാരികളുടെ നിര്‍ദേശാനുസരണമുള്ള പരിപാടികളും ഈ വര്‍ഷം കമ്പനി ഉള്‍കൊള്ളിച്ചിരുന്നതായി ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സി ഇ ഒയുമായ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here