ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ചട്ടലംഘനമെന്ന് കമ്മീഷന്‍

Posted on: December 20, 2017 1:42 pm | Last updated: December 20, 2017 at 1:42 pm

ചെന്നൈ: ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട നടപടിക്കെതിരെ പ്രതിഷേധം. ദിനകരന്‍ പക്ഷം വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ് വിഡിയോ പുറത്തുവിട്ടതെന്ന് ഡി.എം.കെ. എം.പി ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു. ജയലളിത തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്നു. അവരുടെ ആരോഗ്യസ്ഥിതി അറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഈ സമയത്ത് വിഡിയോ പുറത്തുവിട്ടത് ശരിയായില്ല എന്നും ഇളങ്കോവന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനാല്‍ ഇലക്ഷന്‍ കമീഷന്‍ വിഡിയോ പുറത്തുവിട്ട വെട്രിവേലിനെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡി.ജയകുമാര്‍ പറഞ്ഞു. എന്തുകൊണ്ടാണ് തെരഞ്ഞടുപ്പിന് തലേ ദിവസം വിഡിയോ പുറത്തുവിട്ടത്. ബോധപൂര്‍വമാണ് നടപടിയെന്നും ഡി.ജയകുമാര്‍ ചോദിച്ചു.