Connect with us

Palakkad

ലൈഫ് മിഷനില്‍ വീടു നിര്‍മ്മിക്കാനാകാതെ തോട്ടാപ്പുര നിവാസികള്‍

Published

|

Last Updated

മുപ്പത് വര്‍ഷമായി തോട്ടാപ്പുര പ്രദേശത്ത് കുടില്‍ കെട്ടികഴിയുന്ന രാജമ്മ.

അഗളി: പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തോട്ടാപ്പുര പ്രദേശത്തെ താമസക്കാരായ 16 കുടുംബങ്ങള്‍ക്കാണ് വിവിധ ഏജന്‍സികളില്‍ നിന്നും പാസായിട്ടുള്ള ‘വനനിര്‍മ്മാണം, കൃഷി ആനുകൂല്യവും മറ്റും ലഭിക്കാതിരിക്കുന്നത്.

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിറ്റൂര്‍ ഡാം പണിയുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് കുടിയേറിയവരാണ് ഇവര്‍. മൂന്ന് ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെ 16 പട്ടികജാതി വിഭാഗക്കാരാണ് ഇവിടെ കഴിയുന്നത്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് നിരവധി തവണ നിവേദനങ്ങള്‍ നല്‍കുകയും കൈവശരേഖകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടും ഒരു നടപടിയും കഴിഞ്ഞ 30 വര്‍ഷമായി ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസിയും പട്ടികജാതി സമിതി നേതാവുമായ തങ്കപ്പന്‍ തോട്ടാപ്പുര പറയുന്നു.

രണ്ട് പതിറ്റാണ്ടുകളായി കരാര്‍ മാഫിയകള്‍ക്ക് കാശുണ്ടാക്കുന്ന വിവിധ പദ്ധതികള്‍ ഈ പ്രദേശത്ത് നടന്നിട്ടുമുണ്ട്. 201415 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് കുടിവെള്ള പദ്ധതി ആരംഭിച്ചുവെങ്കിലും ഇപ്പോഴും രണ്ട് കിലോ മീറ്റര്‍ അകലെയുള്ള ശിരുവാണിപ്പുഴയാണ് ആശ്രയിക്കുന്നത്.
പട്ടയമേളകള്‍ നടത്തി കൊട്ടിയാഘോഷിക്കുമ്പോഴും ലൈഫ് പദ്ധതിയില്‍ അനുവദിച്ചിട്ടുള്ള ഭവനങ്ങള്‍ ലഭിക്കുന്നതിനുള്ള അവകാശരേഖകള്‍ അനുവദിക്കണം.

വെള്ളിങ്കിരി, ആദിവാസി നേതാവ്. തോട്ടാപ്പുര നിവാസികളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേക സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കണം.

 

Latest