തിരഞ്ഞെടുപ്പ് ഫലം; ഓഹരി വിപണിയില്‍ വന്‍ ഇടിവ്

Posted on: December 18, 2017 10:21 am | Last updated: December 18, 2017 at 11:38 am

മുംബൈ: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനിടെ രാജ്യത്തെ ഓഹരി വിപണി കൂപ്പുകുത്തി. സെന്‍സെക്‌സ് 850 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 200 പോയിന്റും ഇടിഞ്ഞു.

വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും ബിജെപിയെ മറികടന്ന് കോണ്‍ഗ്രസ് മുന്നേറിയിരുന്നു. ബിജെപി വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുണ്ടായിരുന്നു. ഇതിന് വിപരീതമായി കോണ്‍ഗ്രസ് ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ഇത് ഓഹരി വിപണിയില്‍ പ്രതിഫലിച്ചു.