Connect with us

National

സാക്കിര്‍ നായിക്കിനെതിരായ ഇന്ത്യയുടെ ആവശ്യം ഇന്റര്‍പോള്‍ തള്ളി

Published

|

Last Updated

മുംബൈ: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇന്റര്‍പോള്‍ തള്ളി. ഇന്റര്‍പോള്‍ തീരുമാനത്തില്‍ തനിക്ക് ആശ്വാസമുണ്ടെന്നും എന്റെ ഇന്ത്യയിലെ സര്‍ക്കാറും ഇന്ത്യന്‍ ഏജന്‍സികളും നീതി തരുന്നതാണ് കൂടുതല്‍ ആശ്വാസകരമെന്നും അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

പ്രകോപനപരമായ പ്രസംഗത്തിലൂടെ യുവാക്കളെ ഭീകരവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്നായിരുന്നു സാക്കിര്‍ നായിക്കിനെതിരെയുള്ള പ്രധാന ആരോപണം. കൂടാതെ ഭീകര പ്രവര്‍ത്തനത്തിനായി വലിയ തോതില്‍ പണപ്പിരിവ് നടത്തുന്നതായും ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ എന്‍.ഐ.എ അന്വേഷണം ആരംഭിക്കുകയും ഒക്ടോബറില്‍ മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. മലേഷ്യയില്‍ സ്ഥിരതാമസമാക്കാന്‍ നായിക്കിന് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടത്.

 

Latest