ഓഖി: കാണാതായവര്‍ക്കായുള്ള തിരച്ചില്‍ വ്യാപിപ്പിക്കും; ബോട്ടുടമകളുടെ സഹായം വേണമെന്ന് മുഖ്യമന്ത്രി

Posted on: December 17, 2017 11:18 am | Last updated: December 17, 2017 at 10:57 pm

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലില്‍ സര്‍ക്കാറിനൊപ്പം ബോട്ടുടമകളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി 200 ഓളം ബോട്ടുകള്‍ വിട്ടുനല്‍കണമെന്ന് മുഖ്യമന്ത്രി ബോട്ടുടമകളോട് ആവശ്യപ്പെട്ടു. ബോട്ടുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

ദുരന്തത്തില്‍ കാണാതായ 300 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന സര്‍ക്കാറിന്റെ ഔദ്യോകിക കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി തിരച്ചിലിന് ബോട്ടുകള്‍ ആവശ്യപ്പെടുന്നത്. തിരച്ചില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാനും തീരുമാനമായിട്ടണ്ട്‌