തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച;50 പവനിലധികം കവര്‍ന്നു

Posted on: December 16, 2017 9:17 am | Last updated: December 16, 2017 at 1:27 pm

കൊച്ചി: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച. 50 പവനും 20000 രൂപയും അഞ്ച് മൊബൈലുമാണ് കവര്‍ന്നത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം.ജനലഴി തകര്‍ത്താണ് അക്രമി സംഘം വീട്ടിനുള്ളിലേക്ക് കയറിയത്. ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു.

ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

തമിഴ്‌നാട്ടുകാരടങ്ങുന്ന 10 അംഗ സംഘമാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസവും കൊച്ചിയില്‍ നഗരമധ്യത്തില്‍ കവര്‍ച്ച നടന്നിരുന്നു. പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു.