എല്ലാ ഭാഷകളിലും ഒരേ ചോദ്യപേപ്പര്‍ തയ്യാറാക്കണമെന്ന് സി ബി എസ് ഇക്ക് സുപ്രീം കോടതി നിര്‍ദേശം

Posted on: December 16, 2017 12:48 am | Last updated: December 15, 2017 at 11:50 pm

ന്യൂഡല്‍ഹി: ഭാവിയില്‍ നടത്തുന്ന പരീക്ഷകളില്‍ എല്ലാ ഭാഷകളിലും ഒരേ ചോദ്യപേപ്പറായിരിക്കണം തയ്യാറാക്കേണ്ടതെന്ന് സി ബി എസ് സിക്ക് സുപ്രീം കോടതി നിര്‍ദേശം. ഹിന്ദി, ഇംഗ്ലീഷ്, മറ്റുപ്രദേശിക ഭാഷകളിലും ചോദ്യപേപ്പര്‍ തയ്യാറാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

സി ബി എസ് ഇ നടത്തുന്ന പരിക്ഷകളില്‍ ഒരേ ചോദ്യപേപ്പര്‍ തന്നെ തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സി ബി എസ് സിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടത്. ഹിന്ദി, ഇംഗ്ലീഷ് മറ്റു പ്രദേശിക ഭാഷകളില്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കണെമന്നും ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.