മഹാരാഷ്ട്രയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഭരണത്തില്‍നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് ശിവസേന

Posted on: December 15, 2017 10:50 am | Last updated: December 15, 2017 at 2:16 pm

മുംബൈ: ഹിമാചല്‍പ്രദേശിലും, ഗുജറാത്തിലും ബിജെപി വന്‍വിജയം നേരിടുമെന്ന എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിനു പിന്നാലെ മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ വെല്ലുവിളിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ. ഒരു വര്‍ഷത്തിനുള്ളില്‍ ഭരണത്തില്‍നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് ശിവസേന ആദിത്യ താക്കറെ പറഞ്ഞു.

അധികം താമസിക്കാതെ അധികാരത്തിലെത്താന്‍ നമുക്ക് സാധിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ ബിജെപിയെ മാറ്റി നമുക്ക് അധികാരത്തിലെത്താമെന്നും എന്തൊക്കെ സംഭവിച്ചാലും തനിച്ച് അധികാരത്തിലെത്തുന്നതിനായിട്ടാകണം നമ്മുടെ പ്രവര്‍ത്തനമെന്നും അതിനായി പ്രവര്‍ത്തിക്കണമെന്നും ആദിത്യ പറഞ്ഞു. അഹമ്മദ്‌നഗറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ പ്രാദേശിക തിരഞ്ഞെടുപ്പിലാണ് ശിവസേന ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.