ഓഖി: കോഴിക്കോട്ട് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

Posted on: December 13, 2017 8:46 am | Last updated: December 13, 2017 at 12:06 pm

കോഴിക്കോട്: ഓഖി ദുരന്തത്തില്‍പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കടലില്‍ നിന്ന് കണ്ടെടുത്തു. കോഴിക്കോട് തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ കരക്ക് എത്തിക്കാന്‍ ശ്രമം തുടങ്ങി. ഇതോടെ ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി.