ആലുവയില്‍ കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറി മൂന്ന് മരണം

Posted on: December 13, 2017 7:49 am | Last updated: December 13, 2017 at 11:25 am

കൊച്ചി: ആലുവക്കടുത്ത മുട്ടത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. കോട്ടയം സ്വദേശികളായ രാജേന്ദ്ര പ്രസാദ്, അരുണ്‍ പ്രസാദ്, ചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടം.