ഭിന്ന ശേഷിക്കാര്‍ക്കായി സ്‌നേഹ സംഗമം

Posted on: December 11, 2017 5:33 pm | Last updated: December 11, 2017 at 5:33 pm

ദുബൈ: ഭിന്ന ശേഷിക്കാര്‍ക്കായ് കൂടൊരുക്കുന്ന ഇ-നെസ്ടിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു.

കൊയിലാണ്ടി ‘നെസ്ടി’നു കീഴിലെ പാലിയേറ്റീവ് പ്രവര്‍ത്തകരാണ് സ്‌നേഹ സംഗമം സംഘടിപ്പിച്ചത്. വൈകല്യത്തിന്റെ ദുരിതം പേറി സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയേണ്ടിവരുന്നവര്‍ക്കായി വൈവിധ്യങ്ങളായ സേവനം നല്‍കിവരുന്ന സ്ഥാപനമാണ് നെസ്റ്റ്. ഇതോടനുബന്ധിച്ചു നെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി അന്താരാഷ്ട്ര നിലവാരത്തില്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ആസ്ഥാനമാക്കി തുടങ്ങാനുദ്ദേശിക്കുന്ന ‘നെസ്റ്റ് ഇന്റര്‍നാഷനല്‍ അക്കാദമി ആന്‍ഡ് റിസര്‍ച് സെന്റര്‍ (നിയാര്‍ക്) മീറ്റും നടന്നു. അബ്ദുല്‍ ഖാലിഖ് (കുവൈറ്റ്) സംഗമം ഉദ്ഘാടനം ചെയ്തു. അഡ്വ. പി മുഹമ്മദ് സാജിദ് അധ്യക്ഷതവഹിച്ചു.

കൊയിലാണ്ടി മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ എ അസീസ് മാസ്റ്റര്‍ വിശിഷ്ടാതിഥിയായിരുന്നു. ബഷീര്‍ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. നെസ്റ്റ്‌സ ഗ്ലോബല്‍ കമ്മറ്റി വൈസ് ചെയര്‍മാന്‍ സലേഹ് ബാത്ത (കുവൈറ്റ് ) നിയാര്‍ക് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ഇ-നെസ്റ്റ് സെക്രട്ടറി ഹാഷിം പുന്നക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മികച്ച പാലിയേറ്റീവ് പ്രവര്‍ത്തകരായ മഷൂദ്, ഹാഷിര്‍, അബൂബക്കര്‍ എന്നിവരെ യഥാക്രമം ഹാരിസ് കോസ്‌മോസ്, ഇമ്പിച്ചി മമ്മു, സാദാത് എന്നിവര്‍ ആദരിച്ചു. നജീബ് മുഹമ്മദ് ഇസ്മയില്‍, രാജന്‍ കൊളാവിപ്പാലം, ഡോ. ഷാഹുല്‍ മുബാറക്, ആദര്‍ശ്, ജലീല്‍ മഷ്ഹൂര്‍, ഫിയാസ്, ഡോ.സെമീറ, അസ്ബീര്‍ സംസാരിച്ചു. മുജീബ് ടി കെ സ്വാഗതവും, ജയന്‍ നന്ദിയും പറഞ്ഞു. അബുബക്കര്‍ സിദ്ധീക്ക്, കാദര്‍, മുജീബ്, ഹാഷിം, രധീഷ്, ചന്ദ്രന്‍, ഷംസീര്‍, ശമീല്‍, അഹമദ്, ലത്തീഫ് നേതൃത്വം നല്‍കി.