ഭാരതപ്പുഴ പുനരുജ്ജീവന കണ്‍വെന്‍ഷന്‍ സാഹിത്യപ്രതിഭകളെ ഓര്‍ക്കാനും വേദിയാകും

Posted on: December 10, 2017 12:06 am | Last updated: December 10, 2017 at 12:06 am

ഈമാസം 17 ന് പട്ടാമ്പി സംസ്‌കൃത കോളേജില്‍ നടക്കുന്നഭാരതപ്പുഴ പുനരുജ്ജീവന കണ്‍വെന്‍ഷന്റെഒരുക്കങ്ങള്‍ പൂര്‍ത്തിയാകവെ ഭാരതപ്പുഴയെ കുറിച്ച് പറയുകയും, എഴുതുകയും ചെയ്ത നിരവധി സാഹിത്യ പ്രതിഭകളെ ഓര്‍ക്കാന്‍ കൂടി ഇത് വേദിയാവും.ഭാരതപ്പുഴയുടെ നാശത്തെ ആദ്യം മനസിലാക്കിയത് സാഹിത്യകാരന്മാരാണ്.

തുഞ്ചത്ത് എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, പൂന്താനം,വള്ളത്തോള്‍, എം ടി, പി കുഞ്ഞിരാമന്‍ നായര്‍ ,ഇടശ്ശേരി, വി കെ എന്‍ എന്ന് തുടങ്ങി പുതു തലമുറയിലെ പുതിയ എഴുത്തുകാര്‍ വരെ ഭാരതപ്പുഴയുടെ നാശത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.ഇവരുടെ ഒക്കെ ബാല്യം ഭാരതപ്പുഴയുടെ ഓര്‍മ്മകളാല്‍ സമ്പന്നമാണ്. പുഴയുടെ മാറില്‍ ചാടി മറിഞ്ഞതും, കൂട്ടുകുടി കഥകള്‍ പറഞ്ഞതു മൊക്കെ ഇവയില്‍ ഉണ്ട്.

പരിസ്ഥിതിവാദികള്‍ നെഞ്ചേറ്റുന്നതിന് മുമ്പ് തന്നെ ഭാരതപ്പുഴയുടെ മരണം വിവരിച്ച ഇടശ്ശേരി, പുഴക്ക് ചരമഗീതം പാടിയ ഒ.എന്‍.വി എന്നിവരൊക്കെ പുഴയെ മുമ്പ് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിളയുടെ തീരത്ത് താമസിക്കുന്ന എഴുത്തുകാരന്‍ ആര്യന്‍ കണ്ണന്നൂര്‍ പുതിയ നോവലായ കാലമാപിനായില്‍ നി ളയെയാണ് കേന്ദ്ര കഥാപാത്രമാക്കിയിട്ടുള്ളത്. കണ്ണാടിപ്പുഴ, തൂതപ്പുഴ, കല്‍പ്പാത്തിപ്പുഴ എന്നിവ ചേര്‍ന്ന്‌പൊന്നാനിയില്‍ അറബിക്കടലില്‍ ചെന്ന് ചേരും വരെ ഒന്നായി ഒഴുകുന്നു ഭാരതപ്പുഴ.

ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസാണ്ഭാരതപ്പുഴ. തൃശ്ശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളിലായി 175 ഓളം ഗ്രാമങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന വിവിധ പദ്ധതികള്‍ഭാരതപ്പുഴയെ അടിസ്ഥാനമാക്കിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരുഭാഗത്ത് വ്യവസായ സാധ്യതകള്‍ നിലനില്‍ക്കെ മറു‘ാഗത്ത് ഗൗരവമായ മാലിന്യ പ്രശ്‌നവും ഭാരതപ്പുഴനേരിടുന്നു. പലരും ഭാരതപ്പുഴയെ കുപ്പത്തൊട്ടിയായാണ് കാണുന്നത്. വേനലില്‍ വറ്റി വരളുന്ന തരത്തിലേക്ക് പുഴ മാറാതിരിക്കാനും, പുഴയുടെ സൗന്ദര്യം എന്നും നിലനിര്‍ത്താനും കൂട്ടായശ്രമം ആവശ്യമാണ്. അതു കൊണ്ടു തന്നെ 17 ലെ ഭാരതപ്പുഴ പുനരുജ്ജീവന കണ്‍വെന്‍ഷന് വളരെയേറെ പ്രസക്തിയുണ്ട്.
സമൂഹത്തിന്റെ നാനാതുറകളിലുള്ള സംഘടനകള്‍ ഒത്തു ചേര്‍ന്നാണ് ഈ കണ്‍വെന്‍ഷന്‍ നടത്തുന്നത് എന്നതുകൊണ്ടു തന്നെ പോയകാല സാഹിത്യകാരന്മാരോടുള്ള കടപ്പാട് രേഖപ്പെടുത്തല്‍ കൂടിയാവും ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.