ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; 5-2

Posted on: December 9, 2017 8:55 pm | Last updated: December 10, 2017 at 11:54 am

മഡ്‌ഗോവ:ആദ്യ പകുതിക്ക് ശേഷം കളിയുടെ മുഴുവന്‍ നിയന്ത്രണവും എഫ് സി ഗോവയുടെ കയ്യലായിരുന്നു. സമനിലയില്‍ അവസാനിച്ച ആദ്യ പകുതിക്ക് ശേഷമാണ് ഗോവയുടെ 3 ഗോളുകളും പിറന്നത്‌

ആവേശപ്പോരാട്ടം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആവേശപ്പോരാട്ടം. ആദ്യ പകുതിക്ക് ശേഷം രണ്ടു ഗോളുകളടിച്ച് എഫ്‌സി ഗോവ മന്നിലെത്തി.

കളിയുടെ ആദ്യ മിനുറ്റുകളില്‍ തന്നെ രണ്ടു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ഗോവയ്ക്ക് വേണ്ടി ലാന്‍സറോട്ടെ രണ്ട് ഗോളുകളും ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി സിഫ്‌നിയോസും ജാക്കി ചന്ദും ഓരോ ഗോളുകളും നേടി.

കൊച്ചിയില്‍ കളിച്ച മൂന്നു മത്സരങ്ങളിലും സമനിലകള്‍ മാത്രം സ്വന്തമാക്കാനായ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഫജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം വയ്ക്കുന്നില്ല.

ഇരുടീമുകളും ഇതിനു മുന്‍പ് ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നെണ്ണത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും മൂന്നെണ്ണത്തില്‍ എഫ്‌സി ഗോവയും ജയിച്ചിരുന്നു.