നിയമപരമായി വേര്‍പിരിഞ്ഞ ഭാര്യക്കും ജീവനാംശത്തിന് അവകാശം: സുപ്രീം കോടതി

Posted on: December 7, 2017 10:35 pm | Last updated: December 8, 2017 at 10:23 am

ന്യൂഡല്‍ഹി: നിയമപരമായി വേര്‍പിരിഞ്ഞ ഭാര്യക്കും ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി.

കുടുംബകോടതി വഴി വിവാഹം മോചനം നേടിയ യുവതിക്ക് ജീവനാംശം നല്‍കണമെന്ന് വിധിച്ച കുടുംബകോടതിയുടെ വിധി റദ്ദാക്കിയ പാറ്റ്‌ന ഹൈക്കോടതി വിധിക്കെതിരെ യുവതി സമര്‍പ്പിച്ച ഹരജിയിലാണ് വിധി. ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്തഎന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.