Connect with us

Kerala

ഡോ.വര്‍ഗീസ് കുര്യനെ ഭാരത് രത്‌നക്ക് നിര്‍ദേശിക്കണമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യനെ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത രത്‌നയ്ക്ക് നിര്‍ദേശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. പാല്‍ ഉല്‍പാദനത്തിന്‍ ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുന്നിലെത്തിക്കുകയും ദശലക്ഷക്കണക്കിന് ക്ഷീരോല്‍പാദകര്‍ക്ക് നല്ല ജീവിതം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത ഡോ. കുര്യന്‍ ഈ ബഹുമതിക്ക് അര്‍ഹനാണ്.

ഡോ. കുര്യന്‍ ആവിഷ്‌ക്കരിക്കുകയും നടപ്പാക്കുകയും ചെയ്ത പദ്ധതികളിലൂടെയാണ് രാജ്യം പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടുകയും അമേരിക്കയെ പോലും കവച്ചുവെയ്ക്കുകയും ചെയ്തത്. സഹകരണമേഖലയുടെ അപാരമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ അദ്ദേഹത്തിന്റെ സംഭാവനകള്‍ ലോകത്തിന് തന്നെ മാതൃകയാണ്. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, മഗ്‌സാസെ തുടങ്ങിയ ഉന്നത ബഹുമതികള്‍ നേടിയ ഡോ. കുര്യന് ഭാരത രത്‌ന സമ്മാനിക്കുന്നത് ദശലക്ഷക്കണക്കിന് ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന ആദരവു കൂടിയായിരിക്കുമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.