ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് പരിഗണിക്കുന്നത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ കസ്തൂരി രംഗ അയ്യരും ആര്‍. ശിവദാസുമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജസ്റ്റീസുമാരായ എം.വി രമണ, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്.
ആഗസ്റ്റ് 23നാണ് പിണറായി വിജയന്‍ അടക്കമുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടു ഹൈക്കടതി ഉത്തരവിട്ടത്. കെഎസ് ഇബി ഉദ്യോഗസ്ഥര്‍ അടക്കം മൂന്നുപേര്‍ മാത്രമാണ് ഇനി പ്രതിസ്ഥാനത്ത് അവശേഷിക്കുന്നത്.