സെക്രട്ടേറിയറ്റില്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കി; ചെയ്യാത്തവര്‍ക്ക് ശമ്പളമില്ല

Posted on: December 7, 2017 9:56 am | Last updated: December 7, 2017 at 11:53 am

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ പഞ്ചിംഗ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. ബയോമെട്രിക്ക് പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്ക് മാത്രമേ ശമ്പളം ലഭിക്കൂ എന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്.

എല്ലാ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ മാസം 15ന് മുമ്പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും തിരിച്ചറിയല്‍ കാര്‍ഡ് പുറമേ കാണും വിധം ധരിക്കണമെന്നും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിട്ടു.