Connect with us

National

സ്വന്തമായി കാറുള്ളവർക്ക് ഗ്യാസ് സബ്സിഡി നിർത്തലാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: സ്വന്തമായി കാറുള്ളവര്‍ക്ക് പാചകവാതക സബ്‌സിഡി ഒഴിവാക്കാന്‍ കേന്ദ്രം നടപടി തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അടുത്ത മാര്‍ച്ചില്‍ പാചക വാതക സബ്‌സിഡി പൂര്‍ണമായും എടുത്തുകളയുന്നതിന് മുന്നോടിയായാണ് സ്വന്തമായി കാറുള്ളവരെ സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കുന്നത്. പത്ത് ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം ഉള്ളവരെ കഴിഞ്ഞ വർഷം സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

കാറുടമകളുടെ വിവരങ്ങള്‍ ആര്‍ടി ഓഫീസുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം പേരും കാറുടമകളാണ്. അതില്‍ തന്നെ ഒന്നിലധികം കാറുകള്‍ സ്വന്തമായുള്ളവരുണ്ട്. ഇവര്‍ പാചകവാതക സബ്‌സിഡിയും നേടുന്നു. ഇത് തുടരേണ്ടതില്ല എന്നാണ് കേ്ന്ദ്രത്തിന്റെ തീരുമാനം.

രാജ്യത്ത് 3.6 കോടി അനധികൃത പാചക വാതക സബ്‌സിഡി ഉണ്ടെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ കണക്ക്.

 

Latest