ഹജ്ജ് അപേക്ഷാ സമര്‍പ്പണം നാളെ അവസാനിക്കും

Posted on: December 6, 2017 6:55 am | Last updated: December 6, 2017 at 12:02 am

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നാളെ . കഴിഞ്ഞ 15 നാണ് അപേക്ഷ സ്വീകരിക്കല്‍ ആരംഭിച്ചത്. 32,108 പേരാണ് സംസ്ഥാനത്ത് ഇതേ വരെ അപേക്ഷ നല്‍കിയത്.

ഇതില്‍ 756 പേര്‍ 70 വയസ് വിഭാഗത്തത്തില്‍(റിസര്‍വ് കാററഗറി) പെട്ടവരും 152 പേര്‍ മഹ്‌റം ഇല്ലാത്ത സ്ത്രീ അപേക്ഷകരുമാണ്. ശേഷിച്ച 31,200 പേര്‍ ജനറല്‍ വിഭാഗത്തിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.അതെ സമയം അപേക്ഷ സമര്‍പണത്തിനുള്ള അവസാന തിയതി കേന്ദ്ര ഹജ്ജ് കമ്മിററി നീട്ടിവെക്കുമെന്നാണറിയുന്നത്.