യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Posted on: December 4, 2017 8:09 pm | Last updated: December 4, 2017 at 8:09 pm

റിയാദ്:യെമന്‍ മുന്‍ പ്രസിഡന്റും ഹൂതി വിമത നേതാവുമായ അലി അബ്ദുല്ല സലേ സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹൂദി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. യെമന്‍ സമൂഹമാധ്യമങ്ങളില്‍ സലേയുടെ മൃതുശരീരത്തിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. സലേയുടെ മരണം ഇതുവരെ സ്വതന്ത്ര ഏജന്‍സിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേ സമയം തങ്ങളുടെ നേതാവ് കൊല്ലപ്പെട്ട വാര്‍ത്ത ഹൂദി വിമതര്‍ നിഷേധിച്ചു. സൈന്യത്തിനെതിരായ പോരാട്ടത്തില്‍ സലേ തുടരുന്നുണ്ടെന്നും വിമതര്‍ അവകാശപ്പെട്ടു.സലേയുടെ നേതൃത്വത്തിലുള്ള ഹൂദി വിമതരെ സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് യെമന്‍ സര്‍ക്കാര്‍ നേരിടുന്നത്.