ഫ്‌ളക്‌സ്‌ ബോര്‍ഡുകളില്‍ തന്റെ ഫോട്ടോ വേണ്ടെന്ന് പി ജയരാജന്‍; ‘ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നു’

Posted on: December 4, 2017 2:44 pm | Last updated: December 5, 2017 at 9:29 am
SHARE

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകളില്‍ തന്റെ ഫോട്ടോ ഉപയോഗിക്കുന്നതിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ പിന്മാറണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. ഇതുയര്‍ത്തി ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ജയരാജന്‍ സ്വയം മഹത്വവത്കരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ജയരാജനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വീഡിയോ ആല്‍ബമാണ് വിമര്‍ശനത്തിനിടയാക്കിയത്.

ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം…

സിപിഐ(എം) സമ്മേളനങ്ങള്‍ വലിയ ജന പങ്കാളിത്തത്തോട് കൂടി നടന്നുവരികയാണ്. ജനങ്ങളാകെ മുന്‍കൈ എടുത്തുകൊണ്ട് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ എന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയതായി കാണാന്‍ കഴിഞ്ഞു. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ പിന്മാറണം. ഇതുയര്‍ത്തി ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിനു സഹായകരണമാണ് ഇത്തരം ബോര്‍ഡുകള്‍. സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here