കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Posted on: December 4, 2017 9:23 am | Last updated: December 4, 2017 at 3:35 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധിക്ക് വേണ്ടി 93 സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രവര്‍ത്തകസമിതി അംഗങ്ങള്‍, പി സി സി ഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക് ഒപ്പം പാര്‍ട്ടി ആസ്ഥനാത്തെത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് മൂന്ന് മണിക്ക് അവസാനിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാനും വരണാധികാരിയുമായ മുല്ലപ്പളളി രാമചന്ദ്രന്‍ വിജ്ഞാപനം പുറത്തിറക്കിയത്.

രാഹുല്‍ ഗാന്ധിക്ക് എതിരാളികള്‍ ഉണ്ടാകില്ലെന്നാണ് സൂചന. അതിനാല്‍ പത്രികാ സമര്‍പ്പണം മൂന്ന് മണിക്ക് പൂര്‍ത്തിയാകുന്നതോടെ രാഹുല്‍ സാങ്കേതികമായി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടും.