നടക്കുന്നത് സുനാമി സമയത്തേക്കാള്‍ മികച്ച രക്ഷാപ്രവര്‍ത്തനം: പ്രതിരോധ മന്ത്രി

Posted on: December 4, 2017 9:12 am | Last updated: December 4, 2017 at 11:58 am


തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കന്യാകുമാരി ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം അവര്‍ തിരുവനന്തപുരത്തെത്തി.

മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ പ്രതിരോധ മന്ത്രി കണ്ടു. മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി അവര്‍ പറഞ്ഞു. അവസാന മത്സ്യത്തൊഴിലാളികളെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരും. സുനാമി സമയത്ത് നടന്നതിനേക്കാള്‍ മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.