സൗജന്യ പി.എസ്.സി പരിശീലനം; അപേക്ഷ ക്ഷണിച്ചു

Posted on: December 2, 2017 7:34 pm | Last updated: December 2, 2017 at 7:34 pm

മലപ്പുറം: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മേല്‍മുറി മഅ്ദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രത്തില്‍  സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റ് മത്സരപരീക്ഷാ പരിശീലനങ്ങള്‍ക്കും അപേക്ഷ ക്ഷണിച്ചു.
പി.എസ്.സി/ യു.പി.എസ്്‌സി, ബാങ്കിംഗ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗത്തിന് പുറമെ 20% സീറ്റ് ഒ.ബി.സി. വിഭാഗങ്ങള്‍ക്ക്് ലഭിക്കും. അവധി ദിവസങ്ങളിലാണ് പരിശീലനം.

യോഗ്യരായവര്‍ ഡിസംബര്‍ 15 ന് മുമ്പായി മഅ്ദിന്‍ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്്‌സ്, സ്വലാത്ത് നഗര്‍, മേല്‍മുറി, മലപ്പുറം, 676517 എന്ന വിലാസത്തില്‍ എസ്.എസ്.എല്‍.സി ബുക്ക്്, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍, 2 കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷ നല്‍കണം. ഫോണ്‍: 9995 950 868, 7025 88 66 99