അയോധ്യയില്‍ കാലാവസ്ഥ അനുകൂലമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

Posted on: November 16, 2017 3:41 pm | Last updated: November 17, 2017 at 9:37 am
SHARE

പട്‌ന: ബാബരി പ്രശ്‌നം പരിഹരിക്കുന്നതിന് അയോധ്യയില്‍ അനുകൂല കാലാവസ്ഥയാണ് ഉള്ളതെന്ന് ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. നിലവിലെ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുക എളുപ്പമല്ലെന്നറിയാം. ഇത്രയും നേരത്തെ, ഇതേക്കുറിച്ച് ഒരു നിഗമനത്തിലെത്തുക എളുപ്പമല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്റെ പ്രതികരണം.

ബാബറി മസ്ജിദ് കേസില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ് ശ്രീ ശ്രീ രവിശങ്കര്‍. അയോധ്യ വിഷയത്തില്‍ രവിശങ്കറിന്റെ നീക്കത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മധ്യസ്ഥത വഹിക്കാന്‍ ആരും രവിശങ്കറിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അത് സ്വീകാര്യമല്ലെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here