Connect with us

Kerala

ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ മാറിനില്‍ക്കും: തോമസ് ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി വീണ്ടും മുഖ്യമന്ത്രിയെ കാണും. രണ്ട് മണിക്കൂറിനകം തീരുമാനമറിയിക്കുമെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിന് ശേഷം വ്യക്തമാക്കി.

മന്ത്രിസഭാ യോഗത്തിന് മുമ്പ് ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിക്കാര്യം ഹൈക്കോടതിയുടെ വിധി പകര്‍പ്പ് കിട്ടിയ ശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം തോമസ് ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. എന്നാല്‍, എന്‍സിപി നേതൃത്വം തീരുമാനമറിയിക്കുമെന്നാന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

 

Latest