Connect with us

Kerala

ഉചിതമായ സമയത്ത് തക്കതീരുമാനമെടുക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കൈയേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടിയുടെ രാജിസംബന്ധിച്ച് ഉചിതമായ സമയത്ത് തക്കതീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോമസ് ചാണ്ടി നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രണ്ട് ജഡ്ജിമാരാണ് കേസ് കേട്ടത്. ഹരജി തള്ളിയ ഹൈക്കോടതി വിധിയും എന്‍സിപി യോഗ തീരുമാനവും അറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, രാജി എപ്പോഴുണ്ടാകുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.