Connect with us

Kerala

വിഴുപ്പ് ചുമന്നല്ലേ പറ്റൂ; തോമസ് ചാണ്ടിക്കെതിരെ മന്ത്രി ജി സുധാകരന്‍

Published

|

Last Updated

കോഴിക്കോട്: ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ വിമര്‍ശിച്ചും പരിഹസിച്ചും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ, അലക്കുന്നതുവരെ ചുമന്നല്ലേ പറ്റൂ എന്നായിരുന്നു സുധാകരന്റെ പരിഹാസം.

തോമസ് ചാണ്ടി കോടതിയില്‍ പോയത് ബൂര്‍ഷ്വ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും സുധാകരന്‍ കോഴിക്കോട്ട് പറഞ്ഞു.

തോമസ് ചാണ്ടി സ്വയം പുറത്തുപോകണമെന്നും സ്വയം പോയില്ലെങ്കില്‍ പിടിച്ചിറക്കി വിടേണ്ടിവരുമെന്നും ഇന്നലെ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.