Connect with us

National

ഹിമാചല്‍ ഇന്ന് ബൂത്തിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടപ്പില്‍ 68 നിയമസഭാ മണ്ഡലങ്ങളിലേക്കായി 337 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. രാവിലെ എട്ട് മുതല്‍ തുടങ്ങുന്ന തിരഞ്ഞെടുപ്പ് വൈകിട്ട് അഞ്ച് വരെയാണ്. കോണ്‍ഗ്രിസിനും ബി ജെ പിക്കും പുറമെ ബി എസ് പി 42 സീറ്റുകളിലേക്കും സി പി എം 14 സീറ്റുകളിലേക്കും സി പി ഐ മൂന്ന്‌സീറ്റിലേക്കും സ്വഭിമാന്‍ പാര്‍ട്ടി, ലോക് ഗതബന്തന്‍ പാര്‍ട്ടി എന്നിവര്‍ ആറ് സീറ്റിലേക്കും മത്സരിക്കുന്നുണ്ട്.

50,25,941 വോട്ടര്‍മാരാണ് ഹിമാചലില്‍ വോട്ടു രേഖപ്പെടുത്തുക. ഇതിനായി 7,525 പോളിംഗ് ബൂത്തുകളും 37,605 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുതലയക്കായി 17,850 പോലീസ് ഉദ്യോഗസ്ഥരേയും 65 വിഭാഗം കേന്ദ്രസേനയേയും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചതായി മുഖ്യ തിരഞ്ഞെടപ്പ് കമ്മീഷണര്‍ പുഷ്‌പേന്ദര്‍ രജ്പുത്ത് പറഞ്ഞു. കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് ഇരുപാര്‍ട്ടികളില്‍ നിന്നുമായി 62 സിറ്റിംഗ് എം എ എല്‍ മാര്‍ വീണ്ടും ജനവിധി തേടുന്നുണ്ട്.