Connect with us

International

ലൈംഗികാരോപണം: ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി രാജിവെച്ചു

Published

|

Last Updated

ലണ്ടന്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലന്‍ രാജിവെച്ചു. പത്ത് വര്‍ഷം മുമ്പ്  റേഡിയോ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രാജി. പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ തനിക്ക് യോഗ്യതയില്ലെന്നും സൈന്യത്തിന്റെ അന്തസ്സിനും നിലവാരത്തിനും യോജിച്ച പ്രവൃത്തിയല്ല തന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടിയാണ് ഫാലന്റെ രാജി.

മന്ത്രിസഭയിലെ കരുത്തനായ ഫാലന്റെ രാജി പ്രധാനമന്ത്രി തെരേസ മേക്ക് കനത്ത തിരിച്ചടിയായി. ഡിന്നര്‍ പാര്‍ട്ടിക്കിടെ റേഡിയോ അവതാരകയുടെ കാല്‍മുട്ടില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നാണ് ഫാലന് എതിരെ ഉയര്‍ന്ന ആരോപണം. ഇതിന്റെ പേരില്‍ പത്രപ്രവര്‍ത്തകയില്‍ നിന്ന് അദ്ദേഹത്തിന് താക്കീത് നേരിടേണ്ടി വന്നതായും സംഭവത്തില്‍ ഫാലന്‍ ക്ഷമാപണം നടത്തിയതായും ഫാലന്റെ വക്താവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രാജിവെക്കാനുള്ള ഫാലന്റെ തീരുമാനത്തെ പ്രധാനമന്ത്രി തേരേസ മേ സ്വാഗതം ചെയ്തു.

Latest