ചികിത്സാ സഹായം തേടുന്നു

Posted on: October 31, 2017 11:55 pm | Last updated: October 31, 2017 at 11:31 pm
SHARE

മടവൂര്‍: ഗുരുതരമായ ഹൃദ്രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഹൃദയ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായ മടവൂര്‍ ചക്കാലക്കല്‍ കെ പി സിദ്ദീഖിന്റെ മകള്‍ ഫിനു ഷെറിനെ സഹായിക്കാന്‍ നാട്ടുകാര്‍ ചികിത്സാ സഹായ കമ്മറ്റി രൂപവത്കരിച്ചു. ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും അനുബന്ധ ചെലവിനുമായി 40 ലക്ഷത്തോളം രൂപ കണ്ടെത്തണം.

മടവൂര്‍ ചക്കാലക്കല്‍ ഹൈസ്‌കൂളില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ് ഫിനു ഷെറിന്‍. എത്രയും വേഗം ഹൃദയം മാറ്റിവെച്ചില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭാവനകള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ മടവൂര്‍ ബ്രാഞ്ചിലെ A/c. No. 334101000006330, IFSC : IOBA0003341, Finu Sherin Chakkalakkal Chikilsa Sahaya Committee എന്ന വിലാസത്തില്‍ അയക്കണമെന്ന് സഹായ കമ്മിറ്റി ഭാരവാഹികളായ സലീം മടവൂരും എം എം ഹബീബ് മാസ്റ്ററും അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here