ഹൈക്കോടതി വാര്‍ഷികാഘോഷത്തില്‍നിന്ന് അയ്യായിരത്തോളം അഭിഭാഷകര്‍ വിട്ടുനില്‍ക്കും

Posted on: October 31, 2017 6:35 pm | Last updated: October 31, 2017 at 6:35 pm
SHARE

കൊച്ചി: നാളെ(നവംബര്‍ ഒന്നിന്) നടക്കാനിരിക്കുന്ന ഹൈക്കോടതി വാര്‍ഷികാഘോഷത്തില്‍നിന്ന് അയ്യായിരത്തോളം അഭിഭാഷകര്‍ വിട്ടുനില്‍ക്കും. നവംബര്‍ നാലിലെ ചീഫ് ജസ്റ്റിസിന്റെ യാത്രയയപ്പ് യോഗം, ഫുള്‍കോര്‍ട്ട് റഫറന്‍സ് എന്നീ പരിപാടികളും അഭിഭാഷകര്‍ ബഹിഷ്‌കരിക്കും. കേരള ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളില്‍ മുതിര്‍ന്ന അഭിഭാഷകരെ ബാരിക്കേഡിന് പിന്നിലാക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

ഒക്ടോബര്‍ 28ന് കേരളാ ഹൈക്കോടതി വജ്രജൂബിലി ആഘോഷ ചടങ്ങില്‍ എസ്പിജി സുരക്ഷയുടെ ഭാഗമായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നിലായാണ് മുതിര്‍ന്ന അഭിഭാഷകര്‍ക്ക് അടക്കം ഇരിപ്പിടം ഒരുക്കിയത്. എന്നാല്‍ ഇതിന് മുന്നിലായി രാഷ്ട്രീയ നേതാക്കളെ ഇരുത്തിയതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here