തട്ടിക്കൊണ്ടുപോകുമെന്ന് കത്ത്: മുംബൈ- ഡല്‍ഹി ജെറ്റ് എര്‍വേയ്‌സ് നിലത്തിറക്കി

Posted on: October 30, 2017 11:18 am | Last updated: October 30, 2017 at 1:35 pm

അഹമ്മദാബാദ്: വിമാനം തട്ടിക്കൊണ്ട് പോകുമെന്ന് കത്ത് ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ- ഡല്‍ഹി ജെറ്റ് എര്‍വേയ്‌സ് വിമാനം അഹമ്മദാബാദില്‍ അടിയന്തരമായി നിലത്തിറക്കി. 115 യാത്രക്കാരും ഏഴ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരെ വിമാനത്താവളത്തിലേക്ക് മാറ്റി.

വിമാനത്തിലെ ശുചിമുറിയില്‍ നിന്നാണ് കത്ത് ലഭിച്ചത്. വിമാനം തട്ടിക്കൊണ്ടു പോയി ബോംബ് വെച്ചു തകര്‍ക്കുമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. കത്ത് ലഭിച്ചതോടെ വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു.