റെനോള്‍ട്ട് കാപ്ച്ച്വര്‍ നവംബര്‍ ആറിന് ഇന്ത്യയിലെത്തും

Posted on: October 29, 2017 9:49 pm | Last updated: October 29, 2017 at 9:49 pm

ന്യൂഡല്‍ഹി: റെനോള്‍ട്ടിന്റെ പുതിയ കോംപാക്ട് എസ് യു വി ആയ കാപ്ച്ച്വര്‍ നവംബര്‍ ആറിന് ഇന്ത്യയില്‍ അവതരിപ്പിക്കും. 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായി ക്രീറ്റ, ജീപ് കോംപസ് വാഹനങ്ങളോടാണ് ഇന്ത്യയില്‍ കാപ്ച്ച്വര്‍ മത്സരിക്കുക.

പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, ക്രോം ഗ്രില്ല്, ഇരട്ട കളര്‍ ബോഡി തുടങ്ങിയ സവിശേഷതകള്‍ കാപ്ച്ച്വറിനുണ്ട്. ഉയര്‍ന്ന മോഡലില്‍ പ്രീമിയം ക്ലാസ് ഇന്റീരിയലും ലതര്‍ സീറ്റുകളും ടച്ച് സ്‌ക്രീന്‍ ഇന്‍ഫര്‍ടൈന്‍മെന്റ് സംവിധഅനവും നാവിഗേഷനും എല്ലാം ഉണ്ട്.

റെനോള്‍ട്ടിന്റെ ഡസ്റ്ററിന്റെയും ലോഡ്ജിയുടെയും പ്ലാറ്റ്‌ഫോമായ എം സീറോയില്‍ തന്നെയാണ് കാപ്ച്ച്വറും അണിയിച്ചൊരുക്കിയിരിക്കുന്നത്. 104 ബിഎച്ച്പി ഒന്നര ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 108 ബിഎച്ച്പി ഒന്നര ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കാപ്ച്ച്വറിനുള്ളത്. പെട്രോളില്‍ അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സില്‍ ഡീസലില്‍ ആറ് സ്പീഡ് മാന്വല ഗിയര്‍ ബോക്‌സും ഉണ്ട്.