മോദി- ട്രംപ് കൂടിക്കാഴ്ച്ച അടുത്തമാസം ഉണ്ടാകുമെന്ന് സൂചന

Posted on: October 29, 2017 1:00 pm | Last updated: October 29, 2017 at 7:53 pm

ന്യൂഡല്‍ഹി : അടുത്ത മാസം മനിലയില്‍ വെച്ചുനടക്കുന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിക്കു മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. സുരക്ഷയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ചര്‍ച്ചചെയ്യുമെന്ന് വിലയിരുത്തുന്നു.

ഈസ്റ്റ് ഏഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി നവംബര്‍ 12നാണ് നരേന്ദ്ര മോദി മനിലയില്‍ എത്തും. ട്രം ഇന്ത്യ – പസിഫിക് മേഖലയിലെ സുരക്ഷ, ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ഇരു രാജ്യങ്ങളുടെയും സേനകളുടെ ചേര്‍ന്നുള്ള പ്രവര്‍ത്തനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.