Connect with us

International

സ്‌പെയിന്‍ വിട്ടു; കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

Published

|

Last Updated

മാഡ്രിഡ്: സ്‌പെയിനിന്റെ ഭാഗമായി നിലനിന്നിരുന്ന കാറ്റലോണിയ സ്വതന്ത്ര്യം പ്രഖ്യാപിച്ചു. സ്‌പെയിന്‍ വിടുവാനുള്ള പ്രമേയം കാറ്റലോണിയന്‍ റീജ്യണല്‍ പാര്‍ലിമെന്റ് പത്തിനെതിരെ 70 വോട്ടുകള്‍ക്ക് പാസ്സാക്കി. പ്രതിപക്ഷ എംപിമാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

സ്‌പെയിനില്‍ നിന്ന് മോചനം നേടാന്‍ ഏറെക്കാലമായി നടത്തിയ നീക്കങ്ങളാണ് കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനത്തിലൂടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്. അതേസമയം, കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് നിയമ സാധുത ഉണ്ടാകില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി മാരിയാനോ റജോയ് പറഞ്ഞു.

ഹിത പരിശോധനയില്‍ പങ്കെടുത്ത 43 ശതമാനം പേരില്‍ 90 ശതമാനവും സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അംഗീകരിച്ചതായി കാറ്റലോണിയന്‍ ഗവണ്‍മെന്റ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ സ്‌പെയിനിലെ ഭരണഘടനാ കോടതി ഹിത പരിശോധന തള്ളിയിരുന്നു.

Latest