Connect with us

International

പാനമ കേസ്: നവാസ് ശരീഫിന് അറസ്റ്റ് വാറണ്ട്

Published

|

Last Updated

ഇസ്‌ലാമാബാദ്: പാനമ പേപ്പര്‍ കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് അറസ്റ്റ് വാറണ്ട്. കേസ് പരിഗണിക്കുന്ന കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ലണ്ടനിലെ ആശുപത്രിയില്‍ കഴിയുന്ന ഭാര്യക്കൊപ്പം കഴിയുന്നതിനാല്‍ കോടതിയില്‍ ഹാജരാകാനാകില്ലെന്ന ശരീഫിന്റെ വാദം കോടതി തള്ളി. കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിരുന്നതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ ഹാജരാവുന്നതില്‍ ഇളവ് നല്‍കണമെന്ന് നവാസ് ശരീഫ് വക്കീല്‍ മുഖേനെ കോടതിയോട് അപേക്ഷിച്ചിരുന്നു. ഗുരുതരമായ അഴിമത ആരോപണം നേരിടുന്ന നവാസ് ശരീഫിന് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ജൂലൈയില്‍ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായിരുന്നു.
അടുത്ത മാസം മൂന്നിന് പാനമ കേസില്‍ കോടതി വാദം കേള്‍ക്കും. പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് ബശീറാണ് ശരീഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Latest