Connect with us

Gulf

ജുമൈറ മൃഗശാലക്ക് പൂട്ട് വീഴുന്നു, പക്ഷിമൃഗാദികള്‍ ദുബൈ സഫാരിയിലേക്ക്

Published

|

Last Updated

ദുബൈ: ദിനംപ്രതി ആയിരങ്ങളെ ആകര്‍ഷിക്കുന്നതും അമ്പതു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നതുമായ ജുമൈറ മൃഗശാല ഓര്‍മയാകുന്നു. ദുബൈ സഫാരി യാഥാര്‍ഥ്യമാകുന്നതാണ് കാരണം. ഇവിടെയുള്ള പക്ഷി മൃഗാദികള്‍ക്ക് ദുബൈ സഫാരിയായിരിക്കും ഇനി വാസസ്ഥലം. ദുബൈയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ പ്രിയപ്പെട്ട കാഴ്ചയായിരുന്നു ജുമൈറ മൃഗശാല.

തിരക്കേറിയ താമസസ്ഥലമായ ജുമൈറയില്‍ മൃഗശാല കാണാന്‍ അനേകം പേര്‍ എത്തുമായിരുന്നു. അടുത്തമാസം അഞ്ചിന് മൃഗശാല അടച്ചുപൂട്ടുമെന്ന് നഗരസഭാ ഉല്ലാസ സൗകര്യ വിഭാഗം മേധാവി ഖാലിദ് അല്‍ സുവൈദി പറഞ്ഞു. മധ്യപൗരസ്ത്യ മേഖലയിലെ വലിയ സഫാരിയാണ് ദുബൈയില്‍ ഒരുങ്ങുന്നത്. ദുബൈ സഫാരി ഏതാനും ദിവസങ്ങള്‍ക്കകം ഉദ്ഘാടനം ചെയ്യും. ഇതോടെ ജുമൈറ കാഴ്ച ബംഗ്ലാവിലെ പക്ഷിമൃഗാദികളെ അങ്ങോട്ട് മാറ്റും.