Connect with us

National

താജ്മഹല്‍ ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമാണെന്ന് യോഗി ആദിത്യനാഥ്‌

Published

|

Last Updated

ആഗ്ര: താജ്മഹല്‍ ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും അത് കാത്തുസൂക്ഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

“നിങ്ങള്‍ ഞാന്‍ പറയുന്നത് വിശ്വസിച്ചാല്‍ മതി, താജ്മഹലുമായി ബന്ധപ്പെട്ട് മറ്റാരും പറയുന്നത് കാര്യമാക്കേണ്ട” യോഗി ആദിത്യനാഥ് പറഞ്ഞു. താജ് മഹല്‍സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യോഗി.

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സേമിന്റെ പരാമര്‍ശം വിവാദമായിരുന്നു. തേജോമഹാലയ എന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹലെന്ന വാദവുമായി ബി.ജെ.പി എം.പി വിനയ് കട്യാരും രംഗത്തെത്തിയിരുന്നു. ഇതിനിടെ കേരള ടൂറിസം സമൂഹ മാധ്യമങ്ങളിലൂടെ താജ്മഹലിന് അഭിവാദ്യം അര്‍പ്പിച്ചിരുന്നു. വിവാദങ്ങള്‍ക്കിടെ യോഗി ആദിത്യനാഥ് വിഷയത്തില്‍ ഇടപെടുകയും താജ്മഹല്‍ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.

 

Latest