ഗൗരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

Posted on: October 25, 2017 12:43 pm | Last updated: October 25, 2017 at 3:58 pm

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഗൗരിയെ അധ്യാപിക ക്ലാസില്‍ നിന്ന് വിളിച്ച് കൊണ്ടുപോകുന്നതും പിന്നീട് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറുന്നതും ചാടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകും.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്. തലക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ അബോധാവസ്ഥയിലാണ് ഗൗരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ഥിനിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിന്ധു, ക്രസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഒളിവില്‍ കഴിയുന്ന ഇരുവരും ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.