ഡല്‍ഹിയില്‍ യുവതിയെ കാറിനുള്ളില്‍ വെടിവെച്ചുകൊന്നു

Posted on: October 25, 2017 10:15 am | Last updated: October 25, 2017 at 12:52 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ വെടിവെച്ചുകൊന്നു. ഷാലിമാര്‍ ബാഗില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

കാര്‍ തടഞ്ഞ് കൊള്ള നടത്താന്‍ ശ്രമിച്ച അക്രമികളാണ് വെടിവെച്ചതെന്ന് ഭര്‍ത്താവ് പോലീസിനെ അറിയിച്ചു. പോലീസ് അന്വേഷണം തുടങ്ങി.