ഗുജറാത്തിനെ വിലയ്ക്കുവാങ്ങാനാകില്ല: രാഹുല്‍ ഗാന്ധി

Posted on: October 23, 2017 1:06 pm | Last updated: October 23, 2017 at 3:01 pm

ന്യൂഡല്‍ഹി: ഗുജറാത്തിനെ ആര്‍ക്കും വിലയ്ക്ക് വാങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇനി അതിന് കഴിയുകയുമില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയില്‍ ചേരുന്നതിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

അമൂല്യമാണ് ഗുജറാത്ത്, ഗുജറാത്തിനെ ആര്‍ക്കും ഒരിക്കലും വിലക്ക് വാങ്ങാനായിട്ടില്ല. ഇനി അതിന് കഴിയുകയുമില്ല- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ബിജെപിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി രൂപ വാദ്ഗാനം ചെയ്‌തെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പിലാണ് നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തിയത്. പട്ടീദാര്‍ ആന്ദോളന്‍ സമിതി പാര്‍ട്ടി കണ്‍വീനറും ഹാര്‍ദിക് പട്ടേലിന്റെ അനുയായിയുമാണ് ഇദ്ദേഹം.

Gujarat is priceless. It has never been bought. It can never be bought. It will never be bought.https://t.co/czGCQzrxY4

— Office of RG (@OfficeOfRG) October 23, 2017